കൊച്ചി: നമുക്ക് ചുറ്റും നടക്കുന്ന വികസന പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളാകാൻ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം ഉണ്ടാകണം. സ്ഥിരമായി ചിലവിഭാഗങ്ങൾ ഇരകൾ മാത്രമായി മാറുന്ന സാഹചര്യം വേദനാജനകമാണ് എന്ന്ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ വാർഷിക യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുക, കെടാവിളക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്ക് നിഷേധിക്കപ്പെട്ട സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുക, പാലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ സമാധാനം പുനസ്ഥാപിക്കാൻ അന്താരാഷ്ട്ര തല നടപടികൾ ഉണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറൈൻ ഡ്രൈവ് -വടുതല തീരപ്രദേശത്ത് കൂടിയുള്ള നിർദ്ദിഷ്ട റോഡ്, കോസ്റ്റൽ ഹൈവേ നടപടിക്രമങ്ങൾ സംബന്ധിച്ച കാര്യങ്ങൾ, ഷെവ. എൽ.എം. പൈലി ചെയർ എന്നിവ ചർച്ച ചെയ്തു.
പാസ്റ്ററൽ കൗൺസിൽ പുതിയ ഭാരവാഹികളായി അഡ്വ. ഷെറി ജെ തോമസ് (ജനറൽ സെക്രട്ടറി), ഫാ. ഡഗ്ളസ് പിൻഹീറോ, അഡ്വ എൽസി ജോർജ് (സെക്രട്ടറിമാർ) എന്നിവരെ നിയോഗിച്ചു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ (പ്രസിഡൻറ്), മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിറ്റം (വൈസ് പ്രസിഡൻറുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള കെആർഎൽസിസി അംഗങ്ങളായി ജോർജ് പാണ്ടിയത്തു പറമ്പിൽ, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, മേരിക്കുട്ടി ജെയിംസ്, ഡോ. ഗ്ളാഡിസ് തമ്പി എന്നിവരെ തിരഞ്ഞെടുത്തു.
ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിറ്റം, ഫാ. എബിജിൻ അറക്കൽ, ഫാ യേശുദാസ് പഴമ്പിള്ളി, അഡ്വ ഷെറി ജെ തോമസ്, മേരിക്കുട്ടി ജെയിംസ്, ഫാ.ഡഗ്ളസ് പിൻഹീറോ, എന്നിവർ പ്രസംഗിച്ചു.