എറണാകുളം: മനുഷ്യമനഃസാക്ഷിക്ക് മുറിവേല്‍പ്പിക്കുന്ന വിധം പശ്ചിമേഷ്യയില്‍ യുദ്ധം നടത്തു ന്നതു വഴി അനേകം മനുഷ്യ ജീവന് ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങള്‍ക്ക് ദാരുണമരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (കെആര്‍എല്‍ സിബിസി) ആഭിമുഖ്യത്തില്‍ വരാപ്പുഴ അതിരൂപത ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്ര ലില്‍ പ്രാര്‍ഥനായജ്ഞം നടത്തി.
യുദ്ധത്തിനെതിരായുള്ള പ്രാര്‍ഥനാ മണിക്കൂറിന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍, തിരുവനന്തപുരം മെത്രാപ്പോലീത്ത ഡോ. തോമസ് നെറ്റൊ, കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, വിജയപുരം മെത്രാന് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെ ച്ചേരില്‍, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ആല പ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍,തിരുവനന്തപുരം സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസ്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് എന്നിവര്‍ നേതൃത്വം നല്കി.
ഇസ്രയേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പ ശ്ചാത്തലത്തില്‍ ഇസ്രയേല്‍ ഭരണ കൂടത്തോടും ഇസ്രയേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം,യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണ കൂടങ്ങള്‍ക്ക് മാതൃകയാണെന്ന് കേരള കത്തോലിക്ക മെത്രാന് സ മിതി (കെസിബിസി) പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ല. അനിവാര്യമായ പ്രശ്നപരിഹാരത്തിലേയ്ക്ക് അത് നയിക്കുന്നതുമില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് ലോക രാജ്യങ്ങളെല്ലാം ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടത്.ജോലിക്കായും പഠനത്തിനായും ഇസ്രയേലിലും പ ലസ്തീനിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതും വേണ്ടിവന്നാല്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും ഇന്ത്യാ ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്. കേരളത്തില്‍ നിന്നു ജോലിക്കായി പോയിട്ടുള്ളവരുടെ സുരക്ഷയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
വര്‍ഗീയതയുടെ കണ്ണിലൂടെ ഇസ്രയേല്‍ – പലസ്തീന് പ്രശ്നങ്ങളെ കാണുന്ന സമീപനങ്ങളും അത്തരം പ്രചാരണങ്ങളും കൂടുതല്‍ ദോഷമേ സൃഷ്ടിക്കുകയുള്ളൂ. ഇസ്രയേല്‍-പലസ്തീന് സംഘര് ഷത്തെ തുടര്‍ന്ന് സങ്കുചിതമായ മത-വര്‍ഗ ചിന്തകളും വിദ്വേഷ പ്രചാരണങ്ങളും കേരളസമൂഹത്തില്‍പോലും വലിയ വിഭാഗീയതയ്ക്ക് കാരണമാകുന്നത് നല്ല പ്രവണതയല്ല. മാനവികതയുടെ വിശാലമായ കാഴ്ചപ്പാടിലൂടെ ഈ പ്രതിസന്ധിഘട്ടത്തെ സമീപിക്കുകയും സഹോദര്യത്തോടെ ക്രിയാത്മക ഇടപെടലുകള്‍ നടത്തുകയുമാണ് കരണീയം. താരതമ്യേന ചെറിയ രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള യുദ്ധമെങ്കിലും അത് ലോകരാജ്യങ്ങളെയെല്ലാം പ്രത്യക്ഷമായോ പ രോക്ഷമായോ ബാധിക്കുന്ന പശ്ചാത്തലത്തിലും ഇനിയുമേറെ സാധാരണ ജനങ്ങള്‍ക്ക് ജീവാപായവും മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കിയേക്കാവുന്ന സാധ്യതകള്‍ പരി ഗണിച്ചും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വംശീയ വിരോധവും അന്യമത വിദ്വേഷവും വിഭാഗീയ ചിന്തകളും ഉപേക്ഷിച്ചുകൊണ്ട് മുന്‍കാല അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുനീങ്ങാന്‍ സമുദായ – രാഷ്ട്രീയ നേതൃത്വങ്ങള്‍ സന്നദ്ധമാവുകയും സ്വന്തം സമൂഹങ്ങളെ അതിനായി ഉദ്ബോധിപ്പി ക്കുകയും വേണം. തീവ്രവാദ സംഘങ്ങളുടെയും ഭീകരപ്രവര്‍ത്തന ങ്ങളുടെയും ഭീഷണികളില്‍ നിന്ന് വിമുക്തമായ ഒരു പുതിയ ലോകത്തിനായി ഉത്തരവാദിത്തബോധ ത്തോടെ യോജിച്ചുപ്രവര്‍ത്തിക്കുന്ന നേതൃത്വങ്ങളാണ് ഈ ലോകത്തിന് ആവശ്യം. ലോകസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭീകരവാദ നീക്കങ്ങളെയും അവര്‍ ക്ക് പിന്തുണ നല്കുന്ന പ്രവണതകളെയും അപലപിക്കുന്നതോടൊപ്പം പീഡിത സമൂഹത്തിന് കേരള കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നുവെന്ന് കെസിബിസി വ്യക്തമാക്കി.