നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ആരോഗ്യപരിപാലന-മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഡോക്ടേഴ്സ് ഫോറം മീറ്റ് 2026 സംഘടിപ്പിച്ചു.കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു.
ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ഡോ. റെയ്മണ്ട്, കമ്മീഷൻ സെക്രട്ടറിമാരായ ഫാ. സുജിൻ, അൽഫോൻസ ആൻ്റിൽസ് എന്നിവർ ആശംസകൾ നേർന്നു. ഡോക്ടേഴ്സ് ഫോറം പ്രസിഡന്റും നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടുമായ ഡോ. ജോയ് ജോൺ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആരോഗ്യപ്രവർത്തകരുടെ ജാഗ്രതയും കൂട്ടായ ഇടപെടലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി കേക്ക് മുറിച്ച് ഡോക്ടേഴ്സ് ഫോറം മീറ്റ് ആഘോഷിച്ചു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ എല്ലാ ഡോക്ടർമാരെയും സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

