കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ലോക കരൾ ദിനം ആചരിച്ചു.എറണാകുളം സോഷ്യൽ സർവേസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ ESSS ഡയറക്ടർ റവ. ഡോ. ആന്റണി സിജൻ മണുവേലിപറമ്പിൽ അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി ഗാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. ഡോണി സക്കറിയ ഉദ്ഘാടനം നിർവഹിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കരൾ രോഗങ്ങൾ, ഫാറ്റി ലിവർ, പ്രതിരോധ മാർഗങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് ഇ. എസ്. എസ്.എസ്. പുരുഷ സ്വയം സഹായ സംഘാംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സും സൗജന്യ ഫൈബ്രോസ്കാൻ പരിശോധനയും നടത്തി.
ഇ. എസ്. എസ്.എസ്. അസിസ്റ്റൻറ് ഡയറക്ടർ ഫാ. റോഷൻ റാഫേൽ നെയ്ശ്ശേരി,
ഇ. എസ്. എസ്.എസ്. പുരുഷ SHG കോർഡിനേറ്റർ ശ്രീ. ജോസി കൊട്ടിയത്ത് എന്നിവർ സംസാരിച്ചു.

