പാട്ട്/ജെയിംസ് അഗസ്റ്റിന്
വരാപ്പുഴ അതിരൂപതയുടെ ശതോത്തര രജത ജൂബിലിയുടെ സമാപനം നടക്കുകയാണ്. വരാപ്പുഴ അതിരൂപതയുടെ ചരിത്രം അമ്മമരം എന്ന ഒരു സൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ അവതരിപ്പിക്കുകയാണ് ഫാ. കാപ്പിസ്റ്റാന്‍ ലോപ്പസും സംഘവും.
വരാപ്പുഴ അതിരൂപത ഇന്ത്യാ മഹാരാജ്യത്തിന് നല്കിയ ഏറ്റവും വലിയ സംഭാവനയാണ് കൊച്ചി കപ്പൽ ശാലയ്ക്ക് വേണ്ടിയുള്ള കളമൊരുക്കല്‍.
മുന്നൂറോളം വീടുകളും പള്ളിയും സിമിത്തേരിയും വിട്ടൊഴിഞ്ഞു അംബികപുരത്തേക്കുള്ള വരവ്. ആ സ്വയംസന്നദ്ധ കുടിയിറങ്ങലിന്റെ ചരിത്രം ഫാ. കാപ്പിസ്റ്റാന്‍ അവതരിപ്പിച്ചത് സിമിത്തേരി മാറ്റത്തിനായി വിസമ്മതിച്ച ഒരു കുടുംബത്തിന്റെ ചിത്രീകരണത്തിലൂടെയാണ്.
അമ്മമരത്തിന്റെ കഥകള്‍ എഴുതിയത് അഭിലാഷ് ഫ്രേസര്‍, ആന്റണി കീരമ്പിള്ളി, ഡയസ് ജയിംസ്, ഫാ.കാപ്പിസ്റ്റാന്‍ ലോപ്പസ് എന്നിവര്‍ ചേര്‍ന്നായിരുന്നു. കൊച്ചി കപ്പല്‍ശാലയുടെ ചരിത്രത്തെക്കുറിച്ചു എഴുതിയത് ഡയസ് ജയിംസ് ആയിരുന്നു.
ചെറുപ്രായത്തില്‍ മരിച്ച കുഞ്ഞിന്റെ ദേഹം സിമിത്തേരിയില്‍ നിന്നും എടുത്തു പുതിയ പള്ളിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെടാന്‍ വികാരിയും സംഘവും വീട്ടിലെത്തുന്നു. കുഞ്ഞിന്റെ മൃതശരീരം പുറത്തെടുക്കാന്‍ വിസമ്മതിക്കുന്ന വീട്ടുകാരുടെ വികാരസാന്ദ്രമായ രംഗം. മരണമടഞ്ഞ കുഞ്ഞിന്റെ പിതാവിന്റെ എതിര്‍പ്പിന്റെ സ്വരം മുഴങ്ങുമ്പോള്‍ പ്രാര്‍ഥനയോടെ പുത്തന്‍പാന വായിക്കുന്ന അമ്മൂമ്മയെ രംഗത്തു കാണാം. ഈ കഥാപാത്രത്തിനു ശബ്ദം നല്‍കിയത് കെസ്റ്ററിന്റെ അമ്മയായിരുന്നു.
മരണം നടന്ന വീടുകളില്‍ പുത്തന്‍പാന വായിക്കുന്ന പതിവുണ്ടായിരുന്നല്ലോ. അമ്മയാണ് പുത്തന്‍പാന വായിക്കുന്നതും.
പുത്തന്‍പാന വായിക്കുന്നതിനായാണ് അമ്മയെ ക്ഷണിക്കുന്നത്. സി.എ.സി.യിലെ സ്റ്റുഡിയോയില്‍ വച്ച് ഫാ.കാപ്പിസ്റ്റാന്‍ പാട്ടിനൊപ്പം കഥാപാത്രത്തിന് ശബ്ദം നല്കാമോയെന്നു ചോദിച്ചപ്പോള്‍ ‘പറഞ്ഞു നോക്കാം’ എന്നായിരുന്നു മറുപടി.എന്നാല്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന എല്ലാവരെയും അദ്ഭുതപ്പെടുത്തി ഒറ്റ ടേക്കില്‍ അമ്മ ഡബ്ബിങ് പൂര്‍ത്തിയാക്കി.
വികാരതീവ്രമായ രംഗത്തിന് വേണ്ടി അമ്മ പാടുന്നതിനും ഡബ്ബ് ചെയ്യുന്നതിനും സാക്ഷിയായ കെസ്റ്റര്‍ അവിടെ നില്ക്കാനാവാതെ നിറകണ്ണുകളോടെ സ്റ്റുഡിയോയുടെ പുറത്തിറങ്ങി.
പതിനായിരങ്ങള്‍ അമ്മമരത്തിലെ ഈ രംഗം കണ്ടു കണ്ണു നിറഞ്ഞതും ചരിതം.
ഇന്നു ആ അമ്മ സ്വര്‍ഗ്ഗീയ ഗായികയായി മാറി. 2026 ജനുവരി 7നു മേരി ആന്റണി പുത്തന്‍പുരക്കല്‍ ലോകത്തോട് വിട പറഞ്ഞു.
എഴുന്നേല്ക്കുമ്പോള് മുതല്‍ പ്രാര്‍ഥനയുടെയും സ്തുതിഗീതങ്ങളുടെയും ലോകത്തായിരുന്നു മേരി ആന്റണി. മൂന്നു ജപമാല ചൊല്ലി പൂര്‍ത്തിയാക്കിയാണ് പള്ളിയിലേക്ക് പോകുന്നത്. തിരിച്ചു വന്നു പാചകം തുടങ്ങും മുന്‍പ് പ്രത്യേക പ്രാര്‍ഥന. ഭക്ഷണം രുചികരമാകാനും കഴിക്കുന്നവര്‍ക്ക് ആരോഗ്യദായകമാകാനും വേണ്ടിയാണ് ഈ പ്രാര്‍ഥനകള്‍.പിന്നെ തിരി കത്തിച്ചു വച്ച് മക്കളും പേരക്കുട്ടികളും നന്നായി പഠിക്കാനും ജോലികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാനുമുള്ള പ്രാര്‍ഥനകള്‍.
പഴയകാല ഭക്തിഗാനങ്ങള്‍, വണക്കമാസ ഗാനങ്ങള്‍ എന്നിവയെല്ലാം പാടികൊണ്ടാണ് ഓരോ ജോലിയും ചെയ്യുന്നത്. കുരിശിന്റെ വഴികളും ഇതോടൊപ്പം അമ്മയുടെ സ്വരത്തില്‍ ആ ഭവനത്തില്‍ കേള്‍ക്കാം. സന്ധ്യാപ്രാര്‍ഥന കഴിഞ്ഞു എല്ലാവരും ഒരുമിച്ചു കുറെ നേരം പാട്ടുകള്‍ പാടും.
ഇപ്പോഴത്തെ തലമുറയ്ക്ക് അധികം പരിചയമില്ലാത്ത ആദ്യകാല ഭക്തിഗാനങ്ങള്‍ അതിമനോഹരമായി അമ്മ പാടുമായിരുന്നു. ഒരു റേഡിയോ പോലെ എപ്പോഴും പാട്ടും പ്രാര്‍ഥനയും വീട്ടില്‍ കേള്‍പ്പിച്ചിരുന്ന അമ്മയില്‍ നിന്നു തന്നെയാണ് മക്കളെല്ലാവരും സംഗീതത്തിന്റെ ബാലപാഠം പഠിച്ചതും.
ക്രിസ്തീയ ഭക്തിഗാനരംഗത്ത് ദൈവസ്നേഹത്തിന്റെ സാന്ത്വനഗീതങ്ങള്‍ മലയാളിക്കു നല്കുന്ന ദേവഗായകന് കെസ്റ്ററിന്റെ പാട്ടുകളിലെ ദൈവീകസ്പര്ശവും അമ്മയില്‍ നിന്നു കിട്ടിയതു തന്നെയാണ്.
അമ്മയുടെ സംസ്കാരശുശ്രൂഷയില്‍ കേരളത്തിലെ പ്രശസ്തരായ നൂറിലധികം കലാകാരന്മാരാണ് എറണാകുളത്തെ ചാത്യാത്ത് കര്മലമാതാവിന്റെ പള്ളിയില്‍ ഗായകസംഘത്തില്‍ അണിചേര്‍ന്നത്. ദൈവഗീതികളുടെ തോഴിയായിരുന്ന അമ്മയ്ക്ക് ‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ’ എന്ന ഗാനം പാടി ഗായകര്‍ വിട
