ന്യൂ ഡൽഹി: 2026-ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി സി-62 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം നമ്പർ വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് വിജയകരമായി കുതിച്ചുയർന്നു.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തുന്നത്.

