വത്തിക്കാന്‍ സിറ്റി: പുല്ക്കൂടില് സ്ഥാപിക്കാനുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങളുമായി എത്തിയ കുട്ടികളെ ലെയോ പാപ്പ അഭിസംബോധന ചെയ്തു . പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാനാണ് രൂപങ്ങളുമായി കുട്ടികള്‍ ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്.
വത്തിക്കാന്‍ 1969-ൽ പോൾ ആറാമൻ പാപ്പ ആരംഭിച്ച പാരമ്പര്യമാണ് ലെയോ പാപ്പയും തുടര്‍ന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും ഫ്രാൻസിസ് പാപ്പ ഈ രീതി തുടർന്നിരിന്നു.എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ നിങ്ങളുടെ കുടുംബത്തോടും വിശ്വാസ പരിശീലകരോടും ഒപ്പം വന്നിരിക്കുന്നത് ഉണ്ണിയേശുവിന്റെ രൂപങ്ങളെ ആശീര്‍വദിക്കുന്നത് ഏറ്റുവാങ്ങാനും വീടുകളുടെയും സ്കൂളുകളുടെയും പുൽത്തൊട്ടിയിൽ അവ സ്ഥാപിക്കാനാണെന്നും റോമിലെ കുട്ടികൾക്ക് പ്രത്യേക ആശംസ അർപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു.
പാപ്പയുടെ വാക്കുകള്‍ക്ക് കുഞ്ഞുങ്ങൾ വലിയ കരഘോഷത്തോടെ മറുപടി നൽകി.റോം രൂപതയില്‍ നിന്നു ആയിരത്തിയഞ്ഞൂറോളം കുട്ടികളാണ് ഉണ്ണീശോയുടെ രൂപങ്ങളുമായി ഇന്നലെ വത്തിക്കാന്‍ ചത്വരത്തില്‍ എത്തിയത്. കുട്ടികളെ കൂടാതെ ഉണ്ണിയേശുവിന്റെ രൂപങ്ങള്‍ വഹിച്ച മുതിര്ന്നവരുമുണ്ടായിരിന്നു. 2024 ഡിസംബർ 24ന് ഫ്രാൻസിസ് പാപ്പ ഉദ്ഘാടനം ചെയ്ത പ്രത്യാശയുടെ ജൂബിലിയുടെ ഔദ്യോഗിക സമാപനമാണ് ഇത്തവണത്തെ ക്രിസ്തുമസ്.

