ബംഗളൂരു: കോൺഗ്രസ്സ് അധികാരത്തിലിലിരുന്ന കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അസമിനെയും അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തിലും അസമിലും നിലവില്‍ അധികാരത്തില്‍ ഇരിക്കുന്ന ബിജെപി സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വേണ്ടത്. അല്ലാതെ പ്രതിപക്ഷത്തെ കുറ്റം പറയുകയല്ല – ഖാര്‍ഗെ പറഞ്ഞു.
ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഞങ്ങള്‍ നല്ലതു ചെയ്തു . പക്ഷേ ഭീകരവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ മറ്റുള്ളവരെയോ പിന്തുണയ്ക്കാനാവില്ല . അവരെ തടയുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ഇരട്ട എഞ്ചിന് സര്‍ക്കാരെന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ സര്‍ക്കാരാണ് കേന്ദ്രവും അസമും ഭരിക്കുന്നത്. ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതിന് എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കാന്‍ കഴിയുന്നത്. ഞങ്ങളാണോ അവിടം ഭരിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു

