കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലും പവന് 98,640 രൂപയിലുമാണ് വ്യാപാരം . 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 10,140 രൂപയിലെത്തി.
ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടക്കുകയായിരുന്നു
കഴിഞ്ഞ ജനുവരി 22-നാണ് പവൻ വില ആദ്യമായി 60,000 കടന്നത്.

