കൊച്ചി: കൊച്ചി രൂപതയുടെ വികാരി ജനറലായി ബഹുമാനപ്പെട്ട ജോസി കണ്ടനാട്ടുതറ അച്ചനെ അഭിവന്ദ്യ കാട്ടിപറമ്പിൽ പിതാവ് നിയമിച്ചു.
ഫാ. ഷൈജു പരിയാത്തുശ്ശേരിയെ ഫോർട്ടുകൊച്ചി സാന്തക്രൂസ്സ് കത്ത്രീഡൽ ബസിലിക്ക വികാരിയായും റെക്ടറായും ഫാ. ജോൺസൺ ചിറമ്മേലിനെ മുണ്ടംവേലി സെൻ്റ് ലൂയീസ് ഇടവക വികാരിയായും നിയമിച്ചിട്ടുണ്ട്. ജനുവരി നാലിനു വന്ദ്യ വൈദികർ പുതിയ ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി ഏറ്റെടുക്കുന്നതാണ് എന്ന് രൂപതാ പി ആർ ഓ ജീവനാദം ന്യൂസിനെ അറിയിച്ചു.

