ആലുവ :കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സഭാചരിത്രക്വിസ് –
ലസ്തോറിയ 2025- രൂപതതല മത്സരങ്ങൾ ഡിസംബർ ഏഴിന് ഇടവകകളിൽ നടക്കും.
രൂപത തലത്തിൽ വിജയികളായവർക്കുള്ള സംസ്ഥാന തലമത്സരം 2026 ഫെബ്രുവരി എട്ടിന് സംഘടിപ്പിക്കും. ജോൺ ഓച്ചന്തുരുത്ത് രചിച്ച അടിവേരുകൾ എന്ന പുസ്തകത്തിൽ നിന്നും പേജ് ഒന്നു മുതൽ 176 വരെയുള്ള ഭാഗങ്ങളാണ് ഈ വർഷം പഠനത്തിനായി നൽകിയിരിക്കുന്നത്.
വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കിടയിൽ സഭയെയും സമുദായത്തെയും സംബന്ധിച്ച ചരിത്ര പഠനത്തിന് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് ലെസ്ടോറിയ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന്
വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത് അറിയിച്ചു.

