തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കി കുറക്കാൻ നീക്കം. ഇതിനായി സർവീസ് സംഘടനകളുയുമായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ചർച്ച നടത്തും.
പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും നേരത്തെ ശിപാർശ ചെയ്തിരുന്നു. പ്രവൃത്തിദിനം അഞ്ചാക്കി ഓഫീസ് സമയം വർധിപ്പിക്കാനാണ് നീക്കം. ഒരു മണിക്കൂർ ജോലി സമയം വർധിപ്പിക്കുവാനാണ് നിർദ്ദേശം .ഇത് സർവീസ് സംഘടനകൾ എതിർക്കുന്നില്ല.
എന്നാൽ അവധി കുറയ്ക്കണമെന്ന നിർദേശത്തെ സംഘടനകൾ എതിർക്കുന്നുണ്ട് . നേരത്തെയും സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചപ്പോൾ സർവീസ് സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

