കൊച്ചി :സിൽവസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ, കെ.സി.വൈ.എം, എച്ച്. ആർ.ഡി, കോസ്പാക് എന്നിവർ സംയുക്തമായി നടത്തുന്ന സിൽവസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമായി. ഡെലിഗേറ്റ് ഓഫ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റവ.ഫാ. ഷൈജു പര്യാത്തുശ്ശേരി അഡ്വൻ്റ് മെഴുകുതിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
കൊച്ചിയുടെ പൈതൃകം സംരക്ഷിക്കുന്നതിന് യുവനങ്ങൾ ഒന്നിച്ച് വരേണ്ടത് ആവശ്യമാണെന്ന കാര്യം ഓർമ്മപ്പെടുത്തി. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് സിൽവസ്റ്ററിന്റെ ചരിത്ര പ്രാധാന്യത്തെ പറ്റി സംസാരിച്ചു. സിൽവസ്റ്റർ കൊച്ചിൻ ജനറൽ കൺവീനർ ഡാനിയ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി. സിൽവസ്റ്റർ കൊച്ചിൻ കോർ കമ്മിറ്റി അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി സിൽവസ്റ്റർ പരിപാടികളുടെ വിശദവിവരങ്ങൾ പങ്കുവെച്ചു. ഫാ. ജോഷി ഏലശ്ശേരി, ജോസി പി. ജെ, കാസി പൂപ്പന, അന്ന സിൽഫ, എബിൻ തോമസ്, ജീവ റെജി എന്നിവർ സംസാരിച്ചു.
സിൽവസ്റ്റർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാർണിവൽ കമ്മിറ്റിയോട് ചേർന്ന് നടത്തുന്ന കരോൾ കോമ്പറ്റീഷന്റെ പോസ്റ്റർ ലോഞ്ച് നടത്തുകയുണ്ടായി.
O Natal, Bom Natal’ എന്ന പേരിൽ നടത്തുന്ന ഓൾ കേരള കരോൾ കോമ്പറ്റീഷൻ ഇക്കുറി സിൽവസ്റ്റർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ലോഞ്ചിനോട് അനുബന്ധിച്ച് കഫീൻ ബാൻഡ് അംഗങ്ങളായ ജിക്സൺ പീറ്റർ, അതുൽ ആൻ്റണി എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ പ്രോഗ്രാമും നടത്തപ്പെട്ടു.

