തുർക്കി : തുർക്കിയിൽ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിനായി എത്തിയ ലെയോ പാപ്പയ്ക്കു പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
കുതിരപ്പടയുടെ അകമ്പടിയോടെയുള്ള സ്വീകരണത്തിൽ, സൈനീക സല്യൂട്ട്, ബാൻഡ് മേളം, 21 പീരങ്കി വെടിമുഴക്കൽ എന്നിവയോടൊപ്പം, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, ലെയോ പതിനാലാമൻ മാർപാപ്പയെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചു. മലയാളിയും മതാന്തര സംഭാഷണ കാര്യാലയത്തിന്റെ അധ്യക്ഷനുമായ കർദ്ദിനാൾ ജോര്‍ജ് ജേക്കബ് കൂവക്കാടും പാപ്പയെ തുർക്കി സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്.

