ന്യൂ ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഇന്റലിജൻസ് ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ് പാസായവർക്ക് അവസരം
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംടിഎസ് (ജനറൽ) 362 അ് ഒഴിവുകളിലേക്ക് നേരിട്ടുള്ള, നിയമനമാണ് നടത്തുന്നത്, കേരളത്തിലും ജോലി ചെയ്യാം. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 ന് അകം നൽകണം.
പേ ലെവൽ ഒന്ന് പ്രകാരം 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സർക്കാർ അലവൻസുകൾ, പ്രത്യേക സുരക്ഷാ അലവൻസ്, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പൻസേഷൻ എന്നിവയും ലഭിക്കും.
യോഗ്യതാ മാനദണ്ഡം
അപേക്ഷകർ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവർഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ഭിന്നശേഷിക്കാർ (PwBd) തുടങ്ങിയവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റും (ഡൊമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.

