തിരുവനന്തപുരം: ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപകമായി തൊഴിലാളികൾ പ്രതിഷേ ധിക്കും . തൊഴിലാളി സംഘടനകൾ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികൾ നടത്തുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്കൊപ്പം സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും.
ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട് . ബിജെപി അനുകൂല ട്രേഡ്യൂണിയനായ ബിഎംഎസ് പ്രതിഷേധ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും.

