കൊല്ലം: ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ ചരിത്രമായിരുന്ന
ക്രിസ്തുരാജ റാലിയും , ആഗോള കത്തോലിക്ക സഭയുടെ ആഹ്വാന
പ്രകാരമുള്ള ജൂബിലി വർഷത്തിൻ്റെ പ്രത്യാശയുടെ തീർത്ഥാടകരുടെ
സംഗമവും കൊല്ലത്ത് നടന്നു . 2025 നവംബർ 23 വൈകി ട്ട് 3 മണിക്ക് പ്രൗഢവും
വർണാഭവുമായ റാലിയോടും , പ്രാർഥന ശുശ്രൂഷകളോടും സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു .
കൊല്ലംരൂപത വികാർജനറൽ മോൺ. ബൈജു ജൂലിയൻ ആമുഖ
പ്രഭാഷണം നടത്തി. ക്രിസ്തുരാജ റാലി കൊ ല്ലത്തെ വിശ്വാസികളു ടെ
വലിയൊരു ക്രൈസ്തവ സാക്ഷ്യമാണെന്നും , വിശ്വാസ തീക്ഷ്ണതയി ൽ
ജ്വലിക്കുന്ന ഒരു ജനതയാ യി നാം വിശ്വാസസത്യങ്ങൾ മുറുകെ പിടിച്ചു
കൊണ്ട് ജീവിക്കുവാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു . തുടർന്ന്
സെമിനാരി വിദ്യാർത്ഥികൾ ജൂബിലി ഗാനം ആലപിച്ചു .
കൊല്ലം രൂപത മെത്രാൻ ഡോ . പോൾ ആൻ്റണി
മുല്ലശ്ശേരിയുടെ കാർമ്മികത്വത്തിലും പ്രാർഥനയിലും കൊല്ലം
രൂപതയിലെ എല്ലാ ദേവാലയങ്ങളിലേക്കും പ്രയാണത്തിനും
പ്രതിഷ്ഠയ്ക്കും വണക്കത്തിനും പ്രാർഥനയ്ക്കുമായി നല്കപെട്ട
ജൂബിലിയുടെ വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് വികാർ ജനറൽ
മോൺ. ബൈജു ജൂലിയന് കൈമാറി കൊണ്ട് മെത്രാൻ ഡോ . പോൾ ആൻ്റണി
മുല്ലശ്ശേരി റാലി ഉദ്ഘാടനം ചെയ്തു .

കൊല്ലം രൂപതയുടെ കീഴിലുള്ള മാവേലിക്കര,നീണ്ടകര, ചവറ സൗത്ത്, കടവൂർ , കാഞ്ഞിരക്കോട്,കൊട്ടിയം , തങ്കശ്ശേരി , തുയ്യം എന്നീ 8 ഫെറോനകളിൽ നിന്നും വൈദീകർ,സെമിനാരിയൻസ്, മാലാഖമാർ, ഫ്ലവർ ഗേൾസ്, ജൂബിലി പതാക
വാഹകർ ,സന്യസ്തർ അല്മായർ,യുവജനങ്ങൾ, കൊമ്പ്രി യ
സഭാംഗങ്ങൾ, തിരുക്കർമ്മ ശുശ്രൂഷകർ, അധ്യാപകർ, പരിശീലകർ, അല്മായ ഭക്തസംഘടന അംഗങ്ങൾ എന്നിവർ റാലിയിൽ അണി ചേർന്നു .വിവിധ വാദ്യമേളങ്ങളോടും , അലങ്കാര ഫ്ലോട്ടുകളോടും
ക്രിസ്തു രാജ സ്തുതികളോടും കൊല്ലം സെൻ്റ് . അലോഷ്യസ് സ്കൂളിൽ
നിന്നും ആരംഭിച്ച റാലി ആൽത്തറമൂട്, കളക്ട്രേറ്റ്, ഹൈസ്കൂ ൾ
ജംഗ്ഷൻ, ബസ് സ്റ്റാൻഡ് വഴി സെൻ്റ് . ജോസഫ് കോൺവെൻ്റ്
സ്കൂളിൽ എത്തിച്ചേർന്നു .
തുടർന്ന് മെത്രാൻ ഡോ . പോൾ ആൻ്റണി മുല്ലശ്ശേരി വചന പ്രഘോഷണം നടത്തി.
ക്രിസ്തുവിൻ്റെ രാജത്വം നമ്മെ ദൈവരാജ്യത്തിൻ്റെ അംഗമാക്കാൻ
പ്രേരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സ്നേഹത്തിലും
നീതിയിലും അധിഷ്ഠിതമായ ജീവിത മാതൃകയിലൂടെ നാം
ഓരോരുത്തരും ഈ ലോകത്തിലെ ദൈവരാജ്യ സ്ഥാപനത്തിന്
വഴിതുറക്കണമെന്നും , അനീതിക്കെതിരെ ഒരുമിച്ച് വരുന്നത് ദൈവരാജ്യ
രൂപീകരണത്തിൻ്റെ വിളിയായി തിരിച്ചറിയണമെന്നും അദ്ദേഹം
ഉദ്ബോധിപ്പിച്ചു .

ദിവ്യ കാരുണ്യ ആരാധനയോടും സമാപന ആശീർവ്വാദത്തോടും കൂടി
ക്രിസ്തു രാജറാലിയും പ്രത്യാശയുടെ ജൂബിലി സംഗമവും സമാപിച്ചു .
പ്ര ത്യാശയുടെ ജൂബിലിയുടെ ഔദ്യോഗിക സമാപനം 2025 ഡിസംബർ 28
ന് തങ്കശ്ശേരി ഇൻഫൻ്റ് ‘ ജീസസ് കത്തീഡ്രലിൽ നടക്കും. ജനറൽ കൺവീ നർ റവ. ഫാ . ജോ ർജ്സെബാസ്റ്റ്യൻ നന്ദിയർപ്പിച്ചു .

