കൊച്ചി:കേരളത്തിൽ സ്വർണവില കുത്തനെ വർധിച്ചു. ഗ്രാമിന് 170 രൂപയുടെ വർധനയാണ് സ്വർണത്തിന് ഇന്നുണ്ടായത്. 11,535 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 1360 രൂപ ഉയർന്ന് 92,280 രൂപയായി . 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപയാണ് . ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വർധിച്ചു. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 110 രൂപയുടെ വർധനയാണ് ഉണ്ടായത്.
ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.
ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. സ്പോട്ട് ഗോൾഡിന്റെ വില 4,086.57 ഡോളറിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയിൽ സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുർബലമാകുന്നത് ഇന്ത്യയിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 0.5 ശതമാനത്തിന്റെ വർധനയുണ്ടായി.
രാവിലെ കൂടിയ സ്വർണവില കഴിഞ്ഞ ദിവസം ഇന്നലെ ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില.രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 20 രൂപ വർധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയർന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.

