ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി. ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളാനാവില്ലെന്നാണ് പാകിസ്താന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സൂചിപ്പിച്ചത്.
പാക്കിസ്ഥാനിൽ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയിലും രാജ്യം പൂര്‍ണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പരാമര്‍ശം.
ഒരു ഘട്ടത്തിലും ഇന്ത്യയെ വിശ്വസിക്കുകയോ അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാന്‍ തള്ളിക്കളയുന്നില്ല.അദ്ദേഹം പറഞ്ഞു.

