കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി റോയ് ഡി ക്കൂഞ്ഞയെ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. റോയ് പാളയത്തിലാണ് ജനറൽ സെക്രട്ടറി. എൻ .ജെ പൗലോസ് (ട്രഷറർ) ബാബു ആൻ്റണി,എം.എൻ. ജോസഫ്, ഡോ. സൈമൺ കൂമ്പയ്ൽ, ഫില്ലി കാനപ്പിള്ളി(വൈസ് പ്രസിഡൻ്റുമാർ)നിക്സൺ വേണാട്ട്, നവീൻ വർഗീസ്,ബിജു മുള്ളൂർ, റോസ് മാർട്ടിൻ (സെക്രട്ടറിമാർ) എന്നിവരെയും ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.
അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ ഭാരവാഹികളുടെ കാലാവധി. എറണാകുളം ആശീർഭവനിൽ ചേർന്ന ജനറൽ കൗൺസിലിൻ്റെ സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം വരാപ്പുഴ വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ച ജനറൽ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അവതരിപ്പിച്ചു.
വാർഷിക കണക്ക് ട്രഷറർ എൻ.ജെ പൗലോസും,ആഡിറ്റർ പി.പി.ജോസഫ് ആഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സിടിസി സുപ്പീരിയർ ജനറൽ മദർ ഷാഹില സിടിസി, കെആർഎൽസി സി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്, ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,കിൻഫ്ര ചെയർമാൻ സാബു ജോർജ്, കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജസ്റ്റിൻ കരിപ്പാട്ട്, സംസ്ഥാന സെക്രട്ടറിഇ.ജെ ഷൈജ ,അതിരൂപത വൈസ് പ്രസിഡൻ്റ് ബാബു ആൻറണി, സെക്രട്ടറിമാരായ സിബി ജോയ്, ഫില്ലി കാനപ്പിള്ളി, എന്നിവർ പ്രസംഗിച്ചു.
അഡ്വ ജിജോ കെ എസ് വരണാധികരിയും ബെന്നറ്റ് കുറുപ്പശേരി സഹവരണാധികാരിയുമായിരുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളെകുറിച്ച് ജനറൽ കൗൺസിൽ യോഗത്തിൽ ചർച്ച നടത്തി.വരാപ്പുഴ അതിരൂപതയുടെ 63 യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.

