ധാക്ക: ബംഗ്ളാദേശിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വിധി വരാനിരിക്കെ രാജ്യത്തെ സ്ഥിതി സംഘർഷഭരിതം. ഇന്നലെ രാത്രി വൈകിയും രാജ്യത്ത് വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനങ്ങളുണ്ടായി.
ക്രൂഡ് ബോംബുകളാണ് പൊട്ടിയതെന്നാണ് റിപ്പോർട്ട് . ധാക്ക ബസാറി സ്ഫോടനം ഉണ്ടായി .കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിദ്യാർത്ഥി കലാപവും തുടർന്നുണ്ടായ സൈനിക നടപടികളിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ .
ജൂലായ് മാസത്തിലുണ്ടായ കലാപത്തിന് പിന്നാലെ ഇന്ത്യയിലെത്തിയ ഹസീന ഇപ്പോഴും ഇവിടെ തുടരുകയാണ്. ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഹസീന തന്റെ പാർട്ടിയായ അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജിലിട്ട ഓഡിയോ സന്ദേശത്തിൽ സർക്കാരിനെതിരായ പാർട്ടിയുടെ പോരാട്ടം തുടരാൻ ആഹ്വാനം ചെയ്തു. വിധിപ്രസ്താവനയ്ക്ക് മുന്നോടിയായി ഇന്ന് രാജ്യത്താകെ ബന്ദിന് അവാമി ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്.

