തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒരു പവന് സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ചു. ഒരു പവന് സ്വര്‍ണത്തിൻ്റെ വില 90,360 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത് . ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9295 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7240 രൂപയാണ് ഇന്നത്തെ വില. അതേസമയം 9 കാരറ്റ് ഗ്രാമിന് 4660 രൂപയായി. കേരളത്തില്‍ ഇന്ന് വെള്ളിക്ക് 157 രൂപയാണ്.
അമേരിക്കന്‍ ഡോളര്‍ മൂല്യം കൂടുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകള്‍. എന്നാല്‍ ഡോളര്‍ വലിയ കുതിപ്പ് നടത്തിയാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. ഓഹരി വിപണികള്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുന്നുണ്ട് . അങ്ങനെ സംഭവിച്ചാലും സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

