പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപയാണ് അനുവദിച്ചത്.
കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചികിത്സ സഹായത്തിനായി സർക്കാരിനെയും ആരോഗ്യവകുപ്പിനേയും കുടുംബം സമീപിച്ചിരുന്നെങ്കിലും സഹായം വൈകിയതിനാൽ ആശുപത്രിവിടാൻ തീരുമാനിച്ചിരിക്കവെയാണ് സർകാർ പ്രഖ്യാപനം. പണം ഉടൻ കൈമാറും എന്ന് നെന്മാറ എംഎൽഎ കെ ബാബു അറിയിച്ചു.

