ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ (ATC) കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ തകരാർ . രാജ്യത്ത് മുമ്പ് ഒരിക്കലും അനുഭവപ്പെടാത്ത സാഹചര്യമാണിത് . പൊടുന്നനെ നൂറുകണക്കിന് കണക്കിന് വിമാനങ്ങളാണ് വൈകിയത് . ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വിമാനങ്ങൾ വൈകി ഓടുന്നത്.
സാങ്കേതിക പ്രശ്നം മൂലം നിരവധി യാത്രക്കാരാണ് വലഞ്ഞത്. തകരാൽ പരിഹരിച്ചെങ്കിലും 1000ത്തോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയെന്നാണ് വിവരം . നിലവിൽ തകരാർ പരിഹരിച്ചെന്നും ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിൻറെ പ്രവർത്തനം സാധാരണ നിലയിൽ ആയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചതോടെ 24 മണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിസന്ധിയാണ് അവസാനിച്ചത്.
വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും സമാന സാങ്കേതിക തകരാർ അനുഭവപ്പെട്ടു. ഫയർ ഫോഴ്സും ചേർന്ന് നടത്തുന്നത്.

