കെന്റക്കി: അമേരിക്കയിൽ വ്യവസായ മേഖലയിൽ ചരക്കുവിമാനം തകർന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകർന്നു വീണത് . വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് .
ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീണു. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട് . അപകടം നടന്ന വ്യവസായ മേഖലയിൽ ഉണ്ടായിരുന്നവർക്ക് ഉൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട് .യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിൽ 1991ൽ പുറത്തിറക്കിയ മക്ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനച്ചിന് 34 വർഷത്തിന്റെ പഴക്കമുണ്ട്.
വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള പ്രദേശങ്ങളിൽ ഷെൽട്ടർ-ഇൻ-പ്ലേസ് ഓർഡർ നൽകിയിട്ടുള്ളതായി ലൂയിസ്വില്ലെ മെട്രോ എമർജൻസി സർവീസസ് അറിയിച്ചു . മിനാത്തിൽ 38,000 ഗാലോൺ ഇന്ധനമുണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നലെ വൈകീട്ട് 5.15നായിരുന്നു അപകടം.
se here,contact us

