തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം തിരുവനന്തപുരത്തിന്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മറ്റു ജില്ലകളെ നിഷ്പ്രഭമാക്കി തിരുവനന്തപുരം കനകകിരീടം ഉറപ്പിച്ചിരുന്നു. സ്കൂള്‍ തലത്തില്‍ മലപ്പുറത്തുള്ള ഐഡിയല്‍ കടകശ്ശേരിയാണ് ഒന്നാമത് എത്തിയത്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മലപ്പുറം അത്ലറ്റിക്സ് ചാംപ്യന്മാരായി. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ചാണ് അത്ലറ്റിക്സ് കിരീടം മലപ്പുറം ഉയര്‍ത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് മലപ്പുറം ചാംപ്യന്മാരായിരിക്കുന്നത്. അടുത്ത വര്‍ഷം സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരാണ് ആതിഥേയത്വം വഹിക്കുക.

സ്കൂള്‍ തലത്തില്‍ ഒന്നാമത് എത്തിയ മലപ്പുറത്തുള്ള ഐഡിയല്‍ കടകശ്ശേരി

