കൊച്ചി: സ്വർണവിലയിൽ ഇന്നും വൻ വർധന. ഗ്രാമിന് 190 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 12,170 ആയി . 1520 രൂപയുടെ വർധനയാണ് പവന് ഇന്നുണ്ടായത്. 97,360 രൂപയായാണ് പവന്റെ വില ഇന്ന് ഉയർന്നത്. ഇതിന് മുമ്പ് ഒക്ടോബർ 17ാം തീയതിയാണ് സ്വർണവില റെക്കോഡ് നിരക്കായ 97,360 ലെത്തിയത്.
അതിന് ശേഷം 95,840 രൂപയിലേക്ക് വരെ സ്വർണവില ഇടിഞ്ഞിരുന്നു.
ഈ വർഷം രണ്ട് തവണ കൂടി ഫെഡറൽ റിസർവ് പലിശകുറക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കാനുള്ള സാധ്യത കൂടുതലാണ് ഇത് വരും ദിവസങ്ങളിലും സ്വർണവില ഉയരാനിടയാക്കുമെന്നാണ് വിലയിരുത്തൽ.