കൊച്ചി : കേരള ലേബർ മൂവ്മെൻ്റ് – കൊച്ചി ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും, പ്രവർത്തകരും പള്ളുരുത്തി സെൻ്റ് റീറ്റാസ് സ്കൂളിൽ പോവുകയും സ്കൂൾ മാനേജർ സിസ്റ്റർ ഹെലീനയെ കാണുകയും പിന്തുണയും ഐക്യദാർഡ്യവും പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ, കോർഡിനേറ്റർ ഡിക്സൻ മനീക്ക്, വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, തോമസ് കുരിശിങ്കൽ, അലക്സ് പനഞ്ചിക്കൽ, ഫ്രാൻസിസ് അത്തിപ്പൊഴി, ജോസഫ് അഴിക്കകം, കെ.എൽ.എം സെൻ്റ് ലോറൻസ് യൂണിറ്റ് അംഗങ്ങളും സന്ദർശക സംഘത്തിലുണ്ടായിരുന്നു