കൊച്ചി : സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് ആൻഡ് മീഡിയ പേഴ്സൺ ട്രെയിനിങ് പ്രോഗ്രാം* കൊച്ചി പാലാരിവട്ടം POC-യിൽ വെച്ച് നടന്നു. പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുവാനാണ് പ്രോഗ്രാം .
സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വർക്കേഴ്സ് ഇന്ത്യാ ഫെഡറേഷൻ ദേശീയ ഡയറക്ടർ ഫാ.ജോർജ് തോമസ് നിരപ്പുകാലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ മികവ് വർദ്ധിപ്പിക്കാനും മാധ്യമ ഇടപെടലുകൾ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. പാലാ വിഷൻ ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്ന് ചരിവ് പുരയിടം ക്ലാസ്സിന് നേതൃത്വം നല്കി
കെ.എൽ.എം. സംസ്ഥാന ഡയറക്ടർ ഫാ.അരുൺ വലിയ താഴത്ത്, കെ എൽ എം സംസ്ഥാന അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ്,സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക് ,അഡ്വ.തോമസ് മാത്യു,ബാബു തണ്ണിക്കോട്ട്, സിസ്റ്റർ ലീന എന്നിവർ പ്രസംഗിച്ചു.