വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ പോവുകയാണെന്ന് വീണ്ടും അവകാശപ്പെട്ടു .
വെള്ളിയാഴ്ചയാണ് അവകാശവാദം ട്രംപ് ആവർത്തിച്ചത്. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ട്രംപ് സെലൻസ്കിക്ക് ഉറപ്പ് നൽകി. അതേസമയം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഹംഗറിയേയും അയർലാൻഡിനേയും ട്രംപ് ന്യായീകരിക്കുന്നുമുണ്ട് .
ഹംഗറിയിലേക്ക് എണ്ണയെത്തിക്കാൻ ഒരൊറ്റ പൈപ്പ് ലൈൻ മാത്രമാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. അയർലാൻഡിന് കടൽത്തീരമില്ലാത്തതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നും എണ്ണ വാങ്ങുന്നതിന് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.