എറണാകുളം: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ പരമോന്നത സമിതിയായ യൂത്ത് അസംബ്ലി CTC സന്യാസിനി സമൂഹം, സെന്റ് ജോസഫ് പ്രൊവിൻസ്, പ്രൊവിൻഷ്യാൾ സി. പേഴ്സി CTC ഉദ്ഘാടനം ചെയ്തു. എറണാകുളം ആശിർഭവനിൽ വെച്ച് നടന്ന സമ്മേളനത്തിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് മുഖ്യാതിഥിയായി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ അവതരിപ്പിച്ചു. ട്രഷറർ ജോയ്സൺ പി. ജെ വാർഷിക കണക്ക് അവതരണം നടത്തി.
യുവജന കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രൊമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത്, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത ആനിമേറ്റർ സിസ്റ്റർ മെർലിറ്റ സി.ടി.സി എന്നിവർ ആശംസ അറിയിച്ചു.
കെ.സി.വൈ.എം സംസ്ഥാന മുൻ സെക്രട്ടറി സിബി ജോയ് അഭിസംബോധന ചെയ്തു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗീസ്, ലെറ്റി എസ്. വി, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, ജോമോൻ ആന്റണി, അമല റോസ്, മാനുൽ ബെന്നി, ഡെന്നിസ് ജോർജ്, അധീന നിക്സൺ. യൂത്ത് കൗൺസിൽ അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, 200ൽ പരം യുവജനങ്ങൾ യൂത്ത് അസംബ്ലിയിൽ പങ്കെടുത്തു.
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത