ടെൽ അവിവ്: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിർത്തൽ ലംഘിക്കുമെന്ന് സൈന്യം അറിയിച്ചു.ഗസ്സയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുന്നതിൽ പ്രതികാര നടപടിയാണിത്.
ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകൾ മാത്രമേ അനുവദിക്കൂ എന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.സഹായം കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജൻസി ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു.
28 മൃതദേഹങ്ങളിൽ നാലെണ്ണമാണ് തിങ്കളാഴ്ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ വഴി ഇസ്രായേൽ ഹമാസിൽ സമ്മർദം ചെലുത്തുകയാണ് .