കൊച്ചി :പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം ഒത്തുതീർന്നു .വിവാദങ്ങള്‍ക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതൊരു വര്‍ഗീയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാനേജ്മെന്റ് നിലപാട് അംഗീകരിച്ച് നാളെ കുട്ടി സ്കൂളിലെത്തുമെന്നും പിതാവ് പറഞ്ഞു.
ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ രണ്ടുദിവസം സ്കൂള്‍ അടച്ചിട്ടിരുന്നു. ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിയെ വിലക്കിയതായി മാതാപിതാക്കളും എസ് ഡി പി ഐ യും ആരോപിച്ചിരുന്നു . യൂണിഫോമില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സ്കൂള്‍ അധികൃതരും പിടിഎയും വ്യക്തമാക്കിയിരുന്നു.