കോട്ടപ്പുറം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(KLCA) സംസ്ഥാന വ്യാപകമായി 12 രൂപതകളിലും നടത്തുന്ന സമുദായ സമ്പർക്ക പരിപാടി കോട്ടപ്പുറം രൂപതയിൽ രൂപതാ അധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സമുദായ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സംവരണം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ഉദ്യോഗസ്ഥ സംവരണം, ഭവന നിർമ്മാണ പെർമിറ്റ് തടസ്സങ്ങൾ, പുനരധിവാസ വിഷയങ്ങൾ, ഭൂമി തരം മാറ്റൽ തടസ്സങ്ങൾ, പൊതുവായ അവകാശനിഷേധങ്ങൾ, ഉയർത്തിക്കൊണ്ട് പറവൂർ ഡോൺ ബോസ്കോ പള്ളി പാരിഷ് ഹാളിലാണ് സംഗമം നടത്തിയത്.
കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് വിഷയാവതരണം നടത്തി. കെആർഎൽസിസി വൈസ് പ്രസിഡന്റ് സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി.
സിഐടിയു സംസ്ഥാന സെക്രട്ടറി യേശുദാസ് പറപ്പിള്ളി വിശിഷ്ടാതിഥിയായിരുന്നു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി , സെക്രട്ടറി ഷൈജ ആന്റണി , മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ റാഫേൽ ആന്റണി , മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ടി ഫ്രാൻസിസ് , കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി മങ്കുഴി ജോൺസൺ ഡോമിനിക് , കോഡിനേറ്റർ മാരായ ജോൺസൺ വാളൂർ, പോൾസൺ ചക്കാലക്കൽ,
ട്രഷറർ സേവ്യർ പടിയിൽ , മുൻ പ്രസിഡന്റ് അലക്സ് താളൂപ്പാടത്ത് , ഫാ ജോസഫ് കോച്ചേരി , ഫാ പ്രിൻസ് പടമാട്ടുമ്മൽ , ജെസ്സി രാജു , ഷാജൻ ആന്റണി , ജോസഫ് കോട്ടപ്പറമ്പിൽ , ടോമി തൗണ്ടശ്ശേരി , അഗസ്റ്റിൻ ചിറയത്ത്, ജെയിംസ് ഇലഞ്ഞിക്കൽ , കൊച്ചുത്രേസ്യ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.