തിരുവനന്തപുരം:ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നത് സിപിഎമ്മിന്റെ ദയനീയമായ അധഃപതനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവർ കവർച്ചാ സംഘമാണ്.
അപ്പോൾ സംസ്ഥാന നേതൃത്വത്തിലുള്ളവർ കൊള്ളക്കാരാണെന്നും സതീശൻ പറഞ്ഞു. ജില്ലാ നേതൃത്വത്തിലുള്ളവർക്ക് കോടികളുടെ ആസ്തിയുണ്ടെന്നും എല്ലാ തരത്തിലും കളങ്കിതരാണെന്നുമാണ് ഡിവൈഎഫ്ഐ നേതാവ് പറഞ്ഞതെന്നും സതീശൻ . എല്ലാ വൃത്തികെട്ട ഇടപാടുകളിലും സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നതെന്നും സതീശൻ പറഞ്ഞു.
കരുവന്നൂരിൽ 400 കോടിയലധികമാണ് പാവപ്പെട്ടവർക്ക് നഷ്ടമായത്. സിപിഎം നേതാാക്കൾ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. ആ കേസിൽ ഇഡി അന്വേഷണം നടത്തിയിട്ട് എവിടെ പോയി?. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇവരെ ഭീഷണിപ്പെടുത്തി ബിജെപിക്ക് അനുകൂലമാക്കി. കൊള്ളക്കാരുടെ സംഘമായി സിപിഎം ജില്ലാ നേതൃത്വം മാറിയെന്ന് പറയുന്നത് ഡിവൈഎഫ് ഐയാണെന്നും സതീശൻ പരഞ്ഞു.