പനങ്ങാട്: പനങ്ങാട് ഇടവകയിലെ ഏറ്റവും പ്രായം കൂടിയ മാളംകുഴി അന്തപ്പൻ ഫിലോമിന അമ്മയെ കാണാൻ സ്വന്തം ഇടവക വികാരി ഫാദർ വില്യം നെല്ലിക്കൽ എത്തി. രാവിലെ 8 മണിക്ക് ഇളയ മകൻ MA ജോണിക്കും കുടുംബത്തോടൊപ്പവും താമസിക്കുന്ന ഫിലോമിന അമ്മ കുളി കഴിഞ്ഞ് പ്രാതൽ കഴിക്കുകയായിരുന്നു. സ്തുതി കൊടുത്തതിനു ശേഷം അച്ചനോട് ‘ഞാൻ കാത്തിരിക്കുകയായിരുന്നു ‘ എന്നു പറഞ്ഞു .
ഏറെ നേരത്തെ സംഭാഷണത്തിനും പ്രാർത്ഥനയ്ക്കും ശേഷം 108-ാം പിറന്നാൾ ആഘോഷിച്ച ഫിലോമിന അമ്മയെ ഇടവകയ്ക്കു വേണ്ടി വികാരിയച്ചൻ പൊന്നാട അണിയിച്ചു.