ഒറേം : “എല്ലാം പൂർണ്ണമായും ഇല്ലാതായാൽ നിങ്ങൾ എങ്ങനെ ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കുന്നു?” -ദി ഐസ്ഡ് കോഫി അവറിൻ്റെ അവതാരകനായ ജാക്ക് സെൽബി, ജൂൺ 29 ന് ഒരു അഭിമുഖത്തിൻ്റെ അവസാനം കിർക്കിനോടു ചോദിച്ചു. അതിനോടുള്ള കിർക്കിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “എൻ്റെ വിശ്വാസത്തിനായുള്ള ധൈര്യത്തിനായി ഓർമ്മിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു.
അതായിരിക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ വിശ്വാസമാണ്.”തന്റെ മരണത്തിന് ഏതാനും മാസങ്ങൾക്കു മുമ്പുള്ള ചാർളി കിർക്കിന്റെ വെളിപ്പെടുത്തലായിരുന്നു ഇത്. തന്റെ മരണശേഷവും ക്രിസ്തീയവിശ്വാസത്തിന്റെ പേരിൽ ഓർമ്മിക്കപ്പെടാൻ കിർക്ക് ആഗ്രഹിച്ചിരുന്നു.
സെപ്റ്റംബർ പത്തിന് ‘ദി അമേരിക്കൻ റീബാക്ക് ടൂർ’ എന്ന പരിപാടിയുടെ ഭാഗമായി യൂട്ടാ വാലി സർവകലാശാലയിലെ വിദ്യാർഥികളുമായി സംസാരിക്കുന്നതിനിടെയാണ് കിർക്ക് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ കാണാനും ചർച്ചയിൽ പങ്കെടുക്കാനും ഏകദേശം മൂവായിരത്തോളം പേർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.
പരിപാടി കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ ഒരാൾ, ട്രാൻസ്ജെൻഡറിസത്തെയും തോക്ക് അക്രമത്തെയും കുറിച്ച് കിർക്കിനോടു ചോദിച്ചു. തൊട്ടടുത്ത നിമിഷം അടുത്തുള്ള മേൽക്കൂരയിലിരുന്ന ഒരാൾ ബോൾട്ട്-ആക്ഷൻ റൈഫിളിൽ നിന്ന് കിർക്കിനുനേരെ വെടിയുതിർക്കുകയായിരുന്നു.
അതേസമയം വെടിയേറ്റു മരിക്കുന്നതിനു തൊട്ടുമുമ്പ് കിർക്ക്, തന്റെ ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് മറ്റൊരു പങ്കാളിയുമായി ചർച്ച ചെയ്യുകയായിരുന്നുവെന്ന് ബ്രാൻഡൻ റസ്സൺ എന്നയാൾ സാക്ഷ്യപ്പെടുത്തുന്നു.
ആ സംഭാഷണത്തിൽ, “ക്രിസ്തു കർത്താവാണ് എന്നും ദൈവപുത്രൻ മരണത്തെ പരാജയപ്പെടുത്തി” എന്നും കിർക്ക് ജനക്കൂട്ടത്തോടു പ്രഖ്യാപിച്ചത് റസ്സൺ ഓർമ്മിച്ചു.