കൊച്ചി : കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കേരള ആംഡ് പോലീസ് ഒന്നാം ബെറ്റാലിയൻ അസി. കമാൻഡന്റും മികച്ച ഫുട്ബോൾ കളിക്കാരനുമായ കെ. എ. ആൻസനെ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ( സി. എസ്. എസ്.) ആദരിച്ചു.
കൊച്ചി റേഞ്ച്ഴ്സ് ക്ലബ് ഹാളിൽ ചേർന്ന സി. എസ്. എസ്. സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് അദ്ദേഹത്തെ ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി പൊന്നാട അണിയിച്ച് മെമെന്റോ നൽകി.
വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ കെ. എ. ആൻസന്റെ ഫുട്ബോൾ രംഗത്തെ മഹത്തായ നേട്ടങ്ങളെയും അദ്ദേഹം നൽകിയ മികച്ച സേവനങ്ങളെയും സദസ്സിന് പരിചയപ്പെടുത്തി.
കെ.എ. ആൻസൺ, അദ്ദേഹത്തിന്റെ പത്നി സിമി ആൻസൺ, സി. എസ്. എസ്. നേതാക്കളായ ടി. എം. ലൂയിസ്, പി. എ. സാമൂവൽ, ആനി ജേക്കബ്, റെജിന ലീനസ്, സോണിയ ബിനു എന്നിവർ പ്രസംഗിച്ചു.