തിരുവനന്തപുരം : സംസ്ഥാനത്ത് ഉടനീളം കാർഷിക വകുപ്പിന്റെ കർഷക ചന്തകൾ ഒരുങ്ങി . 2000 ത്തോളം കർഷക ചന്തകളാണ് സംസ്ഥാനത്ത് ഒരുങ്ങിയിരിക്കുന്നത്. ചന്തകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഓണക്കാലം വിഷരഹിത ഭക്ഷണക്കാലമാകണമെന്നും, ആരോഗ്യ കേരളത്തിലേക്കുള്ള പുത്തൻ ചുവടുവെപ്പാകണമെന്നും കൃഷി മന്ത്രി .
കർഷകരിൽ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഓണസമൃധി 2025 എന്ന പേരിൽ കൃഷിവകുപ്പ് കർഷകചന്തകൾ സംഘടിപ്പിച്ചിരിക്കുന്നത്. കൃഷിഭവനുകൾ,വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ , ഹോർട്ടികോർപ് എന്നിവയാണ് സഹകാരികൾ .ഓണക്കാലത്ത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ലാഭകരമായ രീതിയിൽ വിറ്റഴിക്കാനുള്ള അവസരമാണ് ചന്തകളിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ വിവിധ പഴം പച്ചക്കറി ഉൽപന്നങ്ങൾ, ഭൗമസൂചിക ഉൽപന്നങ്ങൾ, കേരളഗ്രോ ഉൽപന്നങ്ങൾ, പുഷ്പകൃഷി ഉൽപന്നങ്ങൾ എന്നിവ ഏറ്റുവാങ്ങി.കർഷകരായ കെ. അബ്ദുൽ റസാക്ക്,കെ. കെ. ഷാജി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.