കൊച്ചി :അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ശാക്തികരണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെൻ്റ് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
തയ്യൽ മേഖലയിൽ സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന സ്ത്രി തൊഴിലാളികൾക്ക് യന്ത്രവത്കരണതയ്യൽ മെഷിനുകൾ വിതരണം ചെയ്തു. പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെ പറ്റി കെ എൽ എം സംസ്ഥാന അസോയിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് വിശദികരികരിച്ചു.
കെ എൽ എം വരാപ്പുഴ ഡയറക്ടർ ഫാ. ഡോ. സിജൻ മണുവേലിപറമ്പിൽ, കേരള ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലയ്ക്കപറമ്പിൽ ജോസഫ് TG തുടങ്ങിയവർ സംസാരിച്ചു.