യെമൻ :യെമൻ തലസ്ഥാനത്ത് വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി കൊല്ലപ്പെട്ടു. ഗ്രൂപ്പിന്റെ പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യെമൻ മാധ്യമ റിപ്പോർട്ടുകളെയും ഇസ്രായേലി ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗ്രൂപ്പിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന അസദ് അൽ-ഷർഖാബിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഒരു അപ്പാർട്ട്മെൻറിന് നേരെയുണ്ടായ ആക്രമണത്തിലാണ് അൽ റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടത്. അതേസമയം ഇക്കാര്യത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സമീർ എന്നിവർക്കൊപ്പം ആക്രമണങ്ങൾക്ക് അംഗീകാരം നൽകിയ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ഇസ്രായേലിനെ ലക്ഷ്യമിടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഹൂത്തികൾക്ക് അറിയാമെന്ന് പറഞ്ഞു.വ്യാഴാഴ്ച ഹൂതി രാഷ്ട്രീയ – സൈനിക നേതാക്കളുടെ യോഗത്തിനു നേരെ ഇസ്രയേൽസേന ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലും നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.