തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകൾ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ ഓണാഘോഷങ്ങൾ കഴിഞ്ഞാണ് വിദ്യാലയങ്ങൾ അടയ്ക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് വീണ്ടും സ്കൂളുകൾ തുറക്കുക.ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമെന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സ്കൂളുകളിൽ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. സ്കൂൾ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം വരും .അഞ്ചു മുതൽ 9 വരെ ക്ലാസുകളിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷൽ ക്ലാസ് നടത്തും.