വത്തിക്കാന്‍: വിശുദ്ധ നാട്ടിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അന്താരാഷ്ട്രസമൂഹവും മുന്നോട്ട് വരണമെന്ന് ലിയോ പതിനാലാമൻ പാപ്പാ ശക്തമായി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 27 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ്, മരണവും നാശവും ഭീതിയും വിതച്ചുകൊണ്ട് മുന്നേറുന്ന ഈ ഭീകരസ്ഥിതിക്ക് അവസാനമുണ്ടാകണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്.തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളെ വിട്ടയക്കണമെന്നും, പ്രദേശത്ത് സ്ഥിരമായ വെടിനിറുത്തലിൽ നടപ്പിലാക്കണമെന്നും, മാനവികസഹായങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള സഹായസഹകരണം ഉറപ്പുവരുത്തണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. മനുഷ്യാവകാശങ്ങൾ പൂർണ്ണമായി മാനിക്കപ്പെടണമെന്ന്, പ്രത്യേകിച്ച് സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കാനുള്ള ബാധ്യത നടപ്പിലാക്കണമെന്നും കൂട്ടശിക്ഷയും, വിവേചനരഹിതമായ ബലപ്രയോഗവും, നിർബന്ധിത കുടിയേറ്റവും ഒഴിവാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.നിലവിലെ തുടർച്ചയായ സംഘർഷങ്ങൾക്കും യുദ്ധത്തിനും അറുതിവരുത്തണമെന്നും, ആളുകളുടെ പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ്, ലത്തീൻ പാത്രിയർക്കീസുമാർ നടത്തിയ സംയുക്തപ്രസ്താവനയിൽ താനും പങ്കുചേരുന്നുവെന്ന് പാപ്പാ പറഞ്ഞു.നാമെല്ലാവർക്കും പ്രിയപ്പെട്ട ആ വിശുദ്ധനാട്ടിൽ അനുരഞ്ജനവും സമാധാനവും സാധ്യമാകാൻവേണ്ടി, സമാശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായ സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിന് സാധിക്കട്ടെയെന്ന് നമുക്കപേക്ഷിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
Trending
- വീട്ടുകാരനെ കാണ്മാനില്ല: ഒറ്റയ്ക്കായ 4 ആം ക്ലാസുകാരനെ ബന്ധുക്കൾ ഏറ്റെടുത്തു
- മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് 17 പേർ മരിച്ചു
- ഓണം അവധിക്കായി സ്കൂളുകള്‍ നാളെ അടയ്ക്കും
- ‘പോസ്റ്റ്മാൻ ഇൻ ദി മൗണ്ടൻസ്’
- ഓണപ്പൊലിമയില്‍ മറഞ്ഞിരിക്കുന്ന കെടുതികളുടെ യാഥാര്‍ഥ്യം
- ആദിവാസികള്‍ക്കു പിന്നിലുള്ള സവര്ണനുംഅഡ്മിഷന് ഉറപ്പാക്കുന്ന ഇ ഡബ്ല്യു എസ്
- മാനസാന്തരങ്ങള്‍ നല്കുന്ന പാഠം
- തുന്നിച്ചേര്‍ത്ത ഹൃദയം