തിരുവനന്തപുരം : അഭ്യൂഗങ്ങൾക്കു വിരാമം ഇട്ടു മെസ്സിയും അർജൻ്റീന ഫുട്ബോൾ ടീമും കേരളത്തിലേക്ക്. അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി അറിയിച്ചു.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ൻ്റെ വിവരപ്രകാരം, അർജന്റീന ഈ വർഷാവസാനം രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കും. ഒക്ടോബർ 6 മുതൽ 14 വരെയുള്ള കാലയളവിൽ നടക്കുന്ന ആദ്യ മത്സരം അമേരിക്കയിലാണ്.
നവംബർ 10 മുതൽ 18 വരെ നടക്കുന്ന രണ്ടാമത്തെ മത്സരം ആംഗോളയിലെ ലുവാണ്ടയിലും, ഇന്ത്യയിലെ കേരളത്തിലുമാണ് നടക്കുക. ഇരു മത്സരങ്ങൾക്കും എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ലോകകപ്പ് ജേതാക്കളായ അർജന്റീന, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരു പ്രദർശന മത്സരം കളിക്കും.സെപ്റ്റംബർ 5-ന് വെനിസ്വേലയോടും സെപ്റ്റംബർ 10-ന് ഇക്വഡോറിനോടുമുള്ള രാജ്യാന്തര മത്സരങ്ങൾ കഴിഞ്ഞതിന് പിന്നാലെ തന്നെ മെസ്സിയും അർജന്റീന ടീമും നേരിട്ട് കേരളത്തിലേക്ക് യാത്രതിരിക്കും.