തിരുവനന്തപുരം: കേരളത്തിലെ സിപിഐ പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനുമായ വാഴൂർ സോമൻ അന്തരിച്ചു.
2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലേക്ക് ആഡംബര വാഹനം ഒഴിവാക്കി ജീപ്പിൽ എത്തി ചരിത്രം സൃഷ്ട്ടിച്ച വ്യക്തി കൂടെ ആണ് വാഴൂർ സോമൻ.
ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എം.എൽ.എയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചു തന്നെ മരണമടയുകയായിരുന്നു.
തിരുവനന്തപുരത്തു പൊതുദർശനത്തിന് വെച്ച ശേഷം ജന്സ്ഥലത്തേക്ക് കൊണ്ടുപോകും എന്നാണ് അറിയുന്നത്.