പാലാ: ഇസ്രയേലിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം. പുതുവേലി പുതുശേരിൽ രാജേഷിൻ്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമിൽ മരിച്ചത്.രണ്ട് വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന രൂപ എട്ട് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഇസ്രയേലിലെ ഒരു വീട്ടിൽ നിന്നും രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രോഗിയുടെ മകളാണ് കാർ ഓടിച്ചിരുന്നത്.കാറിലുണ്ടായിരുന്ന രൂപയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് കെട്ടിട നിർമാണത്തൊഴിലാളിയാണ്. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി).
Trending
- വാഴൂർ സോമൻ എം എൽ എ അന്തരിച്ചു
- ടി വി കെ രണ്ടാം സമ്മേളനം മധുരയിൽ
- ഇസ്രായേൽ കാറപകടം മലയാളി നേഴ്സിന് ദാരുണാന്ത്യം
- കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ആയി ഫാ. തോമസ് ഷൈജു ചിറയിലിൽ
- രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു.
- വൊക്കേഷൻ പ്രൊമോട്ടർസ് കോൺഫറൻസ് ബാംഗ്ലൂരിൽ
- കണ്ണൂർ സെൻ്റട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി
- ഗാസ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍