കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ആയി ആലപ്പുഴ രൂപതാംഗമായ റവ. ഫാ. തോമസ് ഷൈജു ചിറയിലിനെ തെരഞ്ഞെടുത്തു. രൂപതയിലെ ഡി അഡിക്ഷൻ സെൻ്റർ ഡയറക്ടറും ചേർത്തല മായിത്തറ മാർക്കറ്റ് സേക്രഡ് ഹാർട്ട് ഇടവക വികാരിയും കെആർഎൽസിസി മദ്യവിരുദ്ധ സമിതി സെക്രട്ടറിയും ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഈ നിയമനം.
21.08.2025 വ്യാഴാഴ്ച പിഒസിയിൽ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതി യോഗത്തിൽവച്ച് ചെയർമാൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് പിതാവിന്റെ സാന്നിധ്യത്തിൽ സ്ഥാനമൊഴിയുന്ന സെക്രട്ടറി ഫാ. ജോൺ അരീക്കലിൽ നിന്നും അദ്ദേഹം ഉത്തരവാദിത്വം എറ്റെടുത്തു. എന്നു കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ് ഫാ. തോമസ് തറയിൽ അറിയിച്ചു.