ജറുസലേം: ഗാസ പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി സൈനിക നടപടിക്ക് തുടക്കംകുറിച്ചെന്ന് ഇസ്രയേല്‍. ഗാസ നഗരം മുഴുവന്‍ പിടിച്ചെടുക്കുന്നതിനായി ആസൂത്രിതമായ കര ആക്രമണത്തിന്റെ ‘പ്രാഥമിക നടപടികള്‍’ ആരംഭിച്ചെന്നാണ് ഇസ്രായേല്‍ അറിയിച്ചത് . ഇനികനം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗാസ പിടിച്ചടക്കൽ പദ്ധതിയ്ക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നടപടികള്‍ ആരംഭിക്കുന്നതായി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു.
സൈനിക നീക്കത്തിന്റെ ഭാഗമായി 60,000 കരുതല്സൈനികരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരുന്നു. യുദ്ധമുഖത്തുള്ള 20,000 കരുതല്സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തിട്ടുണ്ട്.