അരൂർ / തുറവൂർ: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യമർപ്പിച്ച് എഴുപുന്ന സെൻ്റ് ആൻ്റണീസ് ഇടവക കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റേയും ഇതര സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ പ്രാർത്ഥനായഞ്ജവും പ്രതിഷേധ മാർച്ചും നടത്തി.
കെ.എൽ.സി.എ.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ.രാജു കളത്തിൽ പ്രതിഷേധ മാർച്ച് പതാക യൂണിറ്റ് പ്രസിഡൻ്റ് ചാർളി ഫ്രാൻസീസിന് കൈമാറി. ഫാ.ബിബിൻ ആൻ്റണി, മദർ സുപ്പീരിയർ സി.മിനി അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.രാജു ജോസഫ്, യേശുദാസ് എന്നിവർ നേതൃത്വം വഹിച്ചു.