കൊച്ചി: മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള ബെവ്കോയുടെ നീക്കം തടയുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി ഡോർ റ്റു ഡോർ ബോധവൽക്കരണ പരിപാടിയിൽ മുന്നേറ്റം നടത്തുമ്പോൾ അതിനെ തടയുന്ന രീതിയിലാണ് ബെവ്കോയുടെ മദ്യത്തിന്റെ ഡോർ ഡെലിവറി നീക്കം.ഔട്ട്ലറ്റിന് മുന്നിലെ തിരക്കുകുറക്കാൻ എന്ന വ്യാജേനയാണ് പുതിയ പരിപാടി .
മദ്യശാലകളിൽ എത്താത്തവരെയും കുടിപ്പിച്ച് കിടത്താനുള്ള നയം ഇടതു പക്ഷത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.